സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ. സിപിഐഎം കേന്ദ്രകമറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ജുലൈ മുതല്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി.

അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ഭരണവും മറ്റ് സംസ്ഥാങ്ങളില്‍ ബിജെപിയെ തോല്‍പിക്കുകയുമാണ് ലക്ഷ്യം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രകമ്മറ്റി ഫെബ്രുവരി രണ്ടാംവാരം മുതല്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ നടത്താന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ജൂലൈ മുതല്‍ ആരംഭിക്കാനും കേന്ദ്രകമ്മറ്റി നിര്‍ദേശം നല്‍കി.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി മുന്‍നിര്‍ത്തിയാണ് ജൂലൈ മുതല്‍ ബ്രാഞ്ച് സമ്മേളനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ അജണ്ട.

കേരളത്തില്‍ തുടര്‍ഭരണം ലക്ഷ്യം വെക്കുമ്പോള്‍ ബംഗാളില്‍ മതേതരപാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ തോല്‍പലിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കേന്ദ്രകമ്മറ്റി ആവശ്യപ്പെട്ടു.

റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന റാലിയില്‍ ബിജെപി ബന്ധമുള്ള ചിലര്‍ നുഴഞ്ഞു കയറി സംഘര്‍ഷം ഉണ്ടാക്കി, പൗരത്വ ഭേദഗതിക്കെതിരെ ഉള്‍പ്പെടെയുള്ള സമരങ്ങളെ എങ്ങനെ അട്ടിമറിച്ചോ അതേരീതി തന്നെയാണ് ബിജെപി ഇവിടെയും ആവിഷ്‌കരിക്കുന്നത്.

കര്‍ഷക നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച കേന്ദ്രകമ്മറ്റി കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എംപിമാര്‍ക്ക് നിര്‍ദേശവും നല്‍കി.

അതേ സമയം കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി പകുതി മുതല്‍ രാജ്യവ്യാപക പ്രചാരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അധ്വാനം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here