യുഡിഎഫിന്റെ കടിഞ്ഞാണ്‍ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് ജമാ അത്തെ ഇസ്ലാമിയുടെ വെല്ലുവിളിയുടെ പിന്നില്‍; തോമസ് ഐസക്

യുഡിഎഫിന്റെ കടിഞ്ഞാണ്‍ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് ജമാ അത്തെ ഇസ്ലാമിയുടെ വെല്ലുവിളിയുടെ പിന്നിലെന്ന് മന്ത്രി തോമസ് ഐസക്ക്.

ഇസ്ലാമിക വര്‍ഗീയതയ്‌ക്കെതിരെ എല്ലാ വിമര്‍ശനങ്ങളുടെയും ഉറവിടം സംഘപരിവാര യുക്തിയാണെന്ന ഉമ്മാക്കിയൊന്നും ഇടതുപക്ഷത്തോട് വേണ്ടെന്നും മന്ത്രി. യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ചുക്കാന്‍ ജമായത്തെ ഇസ്ലാമിക്കെന്നും തോമസ് ഐസക്ക് വിമര്‍ശനം

കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ളാമിയുടെ പത്രമായ മാധ്യമത്തില്‍ എഴുതിയ പ്രകോപനപമായ ലേഖനത്തിന് മറുപടിയായിട്ടാണ് മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത്. ഇസ്ലാമിക വര്‍ഗീയതയ്‌ക്കെതിരായ വിമര്‍ശനങ്ങളുടെയും ഉറവിടം സംഘപരിവാരയുക്തിയാണെന്ന ഉമ്മാക്കിയൊന്നും ഇടതുപക്ഷത്തോട് വേണ്ടെന്നും മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെഴുതി.

സിപിഎമ്മില്‍ നിന്ന് ഹിന്ദുവോട്ടുകള്‍ ബിജെപിയിലേയ്‌ക്കൊഴുകുന്നു എന്ന പ്രചാരവേല നടത്തി, യുഡിഎഫിന് പിന്നില്‍ ന്യൂനപക്ഷത്തെ കേന്ദ്രീകരിക്കലായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ഉമ്മന്‍ ചാണ്ടിയുടെ ചാണക്യബുദ്ധി.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലേബലില്‍ വന്ന വര്‍ഗീയ മുന്നണി തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ പോകുന്നത്. അതിന്റെ അപകടം ചൂണ്ടിക്കാണിക്കുന്നതാണ് മാധ്യമത്തെയും ജമായത്തെ ഇസ്ലാമിയെയും ചൊടിപ്പിക്കുന്നത്.

മതരാഷ്ട്ര വാദത്തിന് സ്വന്തം മുന്നണിയ്ക്കകത്ത് ഇരിപ്പടം കൊടുത്തതും യുഡിഎഫ് ലേബലില്‍ അക്കൂട്ടര്‍ പൊതുസ്ഥാനാര്‍ത്ഥികളായി രംഗപ്രവേശം ചെയ്തതും നമ്മുടെ മതനിരപേക്ഷതയ്ക്ക് വലിയ അപകടം ചെയ്യുമെന്ന വിമര്‍ശനം എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നു.

ഇത്തരം കളികളുടെ ആത്യന്തിക ഗുണഭോക്താക്കള്‍ സംഘപരിവാര്‍ മാത്രമായിരിക്കും എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി സഖ്യത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ആളുണ്ടായി . അക്കാര്യം തുറന്നു പറഞ്ഞവരെല്ലാം സ്വാഭാവികമായും ജമായത്തെ ഇസ്ലാമിയുടെ ശത്രുപക്ഷത്താണ്.

അവരെ ഭീഷണിപ്പെടുത്താനും ഹിന്ദുത്വത്തിന്റെ ചാപ്പയടിക്കാനുമാണ് മാധ്യമത്തിന്റെ പുറപ്പാട്. മുസ്ലിംലീഗിന്റെയും വെല്‍ഫയര്‍ പാര്‍ടിയുടെയും രാഷ്ട്രീയ അജണ്ടകള്‍ തിരിച്ചറിയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലുള്ള ഈര്‍ഷ്യയാണ് പുറത്തു ചാടിയിരിക്കുന്നത്.

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെപ്പോലെ ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റാണ് കോണ്‍ഗ്രസിലെ അണികളും നേതാക്കന്മാരും. കേരളത്തിലെ ഇന്നത്തെ ബിജെപി അണികളില്‍ മുക്കാലേ മുണ്ടാണിയും മുന്‍കോണ്‍ഗ്രസുകാരാണ്.

യുഡിഎഫിലെ മുസ്ലിംലീഗിന്റെ അപ്രമാദിത്തം അതിനൊരു കാരണമാണെങ്കില്‍ വെല്‍ഫയര്‍ പാര്‍ടി കൂടി ചേരുന്നതോടെ ആ തകര്‍ച്ച സമ്പൂര്‍ണമാകും. ആ സത്യം തുറന്നു പറഞ്ഞാല്‍ മുസ്ലിം വിരുദ്ധതയുടെ ചാപ്പ കുത്തുമെന്നാണ് മാധ്യമത്തിന്റെ ഭീഷണിയെങ്കില്‍, അതു വകവെയ്ക്കാന്‍ എല്‍ഡിഎഫ് ഒരുക്കമല്ല ഐസക്ക് തന്റെ ഫെയസ്ബുക്കില്‍ കുറിച്ചു

യുഡിഎഫിനുവേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ചുക്കാൻ ഏറ്റെടുത്തിരിക്കുകയാണ് ജമായത്തെ ഇസ്ലാമി. ആ കടിഞ്ഞാൺ…

Posted by Dr.T.M Thomas Isaac on Saturday, 30 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel