
പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്‍മാന്‍ സി.വി ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
സുഗന്ധദ്രവ്യ സംസ്‌കരണ രംഗത്തും കയറ്റുമതിയിലും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വ്യാവസായിക രംഗത്തും പ്രധാന പങ്കുവഹിച്ച സി.വി. ജേക്കബ് സിയാല്‍ ഡയറക്ടര്‍ എന്ന നിലയിലും കഴിവ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിന്‍സ് കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് സി വി ജേക്കബ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here