തലസ്ഥാനത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടത്താണ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിയന്‍ എഞ്ചിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News