‘സെല്‍ഫി എന്ന കല ഞാന്‍ ഉപേക്ഷിക്കുന്നു’ ; സെല്‍ഫി പങ്കുവെച്ച് ഗീതു മോഹന്‍ദാസ്

സെല്‍ഫിയെടുത്ത് കുഴഞ്ഞിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. സിനിമാതാരങ്ങള്‍ സെല്‍ഫിയെടുക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നത് പതിവാണ്. സെല്‍ഫിയെടുത്തതിനെ കുറിച്ച്് തന്റെ സെല്‍ഫി ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗീതു പറയുന്നത്. ടൈമര്‍ പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഗീതു മോഹന്‍ദാസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോയോടൊപ്പം എഴുതിയ അടിക്കുറിപ്പില്‍ പറയുന്നത്.

അല്‍പം മങ്ങിയരീതിയിലുള്ള സെല്‍ഫി ഫോട്ടോയാണ് ഗീതു മോഹന്‍ദാസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു സമയത്ത് തീയേറ്ററുകളില്‍ പ്രേക്ഷകമനസ്സ് കീഴടക്കിയ ഒട്ടനവധി നല്ല ചിത്രങ്ങളിലെ നായികയായിരുന്നു ഗീതു. അതുകൊണ്ട് മലയാളികള്‍ക്ക് ഇന്നും ഗീതു പ്രിയപ്പെട്ട് നടിയാണ്.

‘ശരിയായ നിമിഷത്തില്‍ സെല്‍ഫി ക്ലിക്ക് ചെയ്യുന്ന കല. ഞാന്‍ ഇത് ഉപേക്ഷിക്കുന്നു. ടൈമര്‍ പോലും ശരിയായി വര്‍ക്ക് ചെയ്യുന്നില്ല’ എന്ന് തമാശരൂപേണ ഗീതു മോഹന്‍ദാസ് പറയുന്നു. കേള്‍ക്കുന്നുണ്ടോയെന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധായികയാകുന്നത്. മൂത്തോന്‍ ആണ് ഗീതു മോഹന്‍ദാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here