അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിക്കും

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയായി. എറണാകുളം കലൂരിലാണ് നിര്‍മ്മാണം പൂര്‍ത്തിയായ മന്ദിരം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം മലയാളത്തിന്റെ താരതാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിക്കും.

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടത്തുക. അതുകൊണ്ട്തന്നെയും ചടങ്ങില്‍ നൂറ് പേര്‍ക്കാവും പ്രവേശനം.
താര സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന സമയത്താണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

2019 നവംബറിലാണ് ആസ്ഥാനമന്ദിരമായി പ്രവര്‍ത്തിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനം മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നെയും നീണ്ടു. മറ്റ് പ്രതികൂല സാഹചര്യങ്ങളും നിര്‍മ്മാണത്തെ ബാധിച്ചു. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക കലൂര് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News