
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വിജയസാധ്യത കുറഞ്ഞതാണ് നേമം സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തില്‍ യു ഡി എഫിന്റെ കാലിടറുന്നത് കേരളം കണ്ടു. മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ ഒന്നില്‍ മാത്രം ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 6 പഞ്ചായത്തുകളും പിടിച്ചെടുത്തു. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തില്‍ കാല്‍നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ സിപിഐഎം നേതൃത്വത്തില്‍ അട്ടിമറി വിജയം നേടി.
മണര്‍കാട്, പാമ്പാടി അകലക്കുന്നം, കൂരോപ്പട, പഞ്ചായത്തുകളും പാമ്പാടി ബ്ലോക്ക് പഞ്ചായത്തും വലിയഭൂരിപക്ഷത്തോടെ ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് അധികാരത്തിലെത്തി.
പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ പോലും കൃത്യമായി ഇടതുപക്ഷത്തെത്തി. പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലേക്കാണ് വലിയ പരാജയം വിരല്‍ചൂണ്ടുന്നത്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളെ അടയാളപ്പെടുത്താന്‍ 50 വര്‍ഷമായിട്ടും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപമുണ്ട്.
കുടിവെള്ള പ്രശ്നം, റോഡുകളുടെ ശോച്യാവസ്ഥ, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആധുനിക വത്കരിക്കാന്‍ വേണ്ട ഇടപെടലുകള്‍ ഉണ്ടായില്ല തുടങ്ങി , 50 വര്‍ഷമായി ഒരു സംഘടിത വ്യവസായ സ്ഥാപനം പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആകെയുള്ള ഒരു സ്പിന്നിംഗ് മില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥ ചര്‍ച്ചയാകുമെന്ന ആശങ്ക യുഡിഎഫില്‍ പൊതുവിലുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മണ്ഡലം സുരക്ഷിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെ ധാരണ തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്.
ഇതിനിടെയാണ് ഉമ്മന്‍ചാണ്ടി നേമത്തേക്ക് പോകുമെന്ന പ്രചരണം ഐ ഗ്രൂപ്പില്‍ നിന്ന് ഉണ്ടാകുന്നത്. പ്രചാരണത്തിന് പിന്നില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വിജയ സാധ്യത ഇല്ലെന്ന ഭീതിയും പൊതുവില്‍ സൃഷ്ടിക്കപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here