കര്‍ണന്‍ ഏപ്രിലില്‍ തീയേറ്ററിലെത്തും ; സംവിധായകന് നന്ദി പറഞ്ഞ് ധനുഷ്

ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മാരിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിലില്‍ തീയേറ്റര്‍ റിലീസായാണ് ചിത്രമെത്തുക. ധനുഷ്, രജിഷ വിജയന്‍, ലാല്‍, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രതിതന്റെ പ്രമേയം 1991ല്‍ തമിഴ്‌നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ ഡിസംബറില്‍ കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ അടക്കമുള്ളവര്‍ കര്‍ണനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

‘കര്‍ണന്റെ ഷൂട്ട് പൂര്‍ത്തിയായി. എനിക്ക് ഇതില്‍ അവസരം തന്നതിന് മാരി സെല്‍വരാജിന് നന്ദി അ‌റിയിക്കുകയാണ്. പിന്തുണ നല്‍കിയതിന് നന്ദി സര്‍. എന്റെ എല്ലാ സഹതാരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ഒരു പ്രത്യേക നന്ദി അറിയിക്കാനുള്ളത് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ച സന്തോഷിനാണ്. ചിത്രത്തിനായി ഒരുപാട് പ്രത്യേകതയുള്ള സംഗീതം നല്‍കിയതിന് നന്ദി.’ എന്നാണ് സംവിധായകന്‍ മാരി ശെല്‍വരാജിനടക്കം നന്ദി അറിയിച്ചുകൊണ്ട് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.

ആദിത്യവര്‍മ്മയിലൂടെ വെള്ളിത്തിരയിലെത്തിയ ധ്രുവ് വിക്രമുമൊന്നിച്ചാണ് മാരി ശെല്‍വരാജിന്റെ അടുത്ത സിനിമ. ധ്രുവ് കബഡി താരമായാണ് ചിത്രത്തില്‍ വരിക. അതെ സമയം ചിത്രവുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News