കെ ആര്‍ ഗൗരിയമ്മയെ മാറ്റി ജെഎസ്എസ് പിടിച്ചടക്കാനുള്ള ശ്രമവുമായി രാജന്‍ ബാബു വിഭാഗം

കെ ആര്‍ ഗൗരിയമ്മയെ മാറ്റി ജെഎസ്എസ് പിടിച്ചടക്കാനുള്ള ശ്രമവുമായി റ്റി രാജന്‍ ബാബു വിഭാഗം. നേതൃമാറ്റം ഗൗരിയമ്മയെപോലും അറിയിച്ചിട്ടില്ല.

വര്‍ഷങ്ങളായി ജെഎസ്എസ് ജനറല്‍ സെക്രട്ടറി ആയിരുന്ന കെ ആര്‍ ഗൗരിയമ്മയെ മാറ്റി സ്ഥാനം പിടിച്ചെടുക്കാനാണ് രാജന്‍ബാബുവിന്റെ ശ്രമം.

1994 മുതല്‍ ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ്. രാജന്‍ ബാബുവിന്റെ ഈ നീക്കം ഖടടന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനെന്ന് ആരോപണം.

1994ല്‍ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായാണു ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.

അതേസമയം പാര്‍ട്ടി പിടിച്ചടക്കുക എന്നുള്ളതാണ് രാജന്‍ ബാബുവിനെ ലക്ഷ്യമെന്ന് ഗൗരിയമ്മ വിഭാഗം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel