മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് ; ‘നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും

നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പസുകളിലേക്ക്. കേരളത്തിലെ 5 സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 1 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍( കുസാറ്റ്) വച്ച് നടക്കുന്ന വിവരം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

ഏതു സമൂഹത്തിന്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ യുവതലമുറയ്ക്കുള്ള പങ്ക് നിര്‍ണായകമാണെന്നും അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നമ്മള്‍ അറിയേണ്ടതുണ്ടെന്നും അതു നേടുന്നതിനായി അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും പിമരായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംവാദത്തില്‍ കുസാറ്റ്, ന്യുവാല്‍സ്, കെ.ടി.യു, ആരോഗ്യ സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അരിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഏതു സമൂഹത്തിന്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ യുവതലമുറയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നമ്മള്‍ അറിയേണ്ടതുണ്ട്. അതു നേടുന്നതിനായി അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. അതിനായി കേരളത്തിലെ 5 സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയുടെ ആദ്യ ഘട്ടം നാളെ (ഫെബ്രുവരി 1 ന്) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍( കുസാറ്റ്) വച്ച് നടക്കുന്നു. സംവാദത്തില്‍ കുസാറ്റ്, ന്യുവാല്‍സ്, കെ.ടി.യു, ആരോഗ്യ സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അവരുടെ ആശയങ്ങളും ആശങ്കകളും നേരിട്ടറിയാനും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുവാനും ഈ അവസരം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News