പ്രായത്തിനുമുന്നില്‍ പ്രണയം തോല്‍ക്കുന്ന ‘കടലേഴും’ ; ഗാനത്തിന് ആരാധകരേറുന്നു

പ്രണയിച്ചു കൊതി തീരാത്തവര്‍ക്കായ് ഒരു പ്രണയഗാനം. വിരഹത്തിന്റെ നേര്‍ത്ത മൂടല്‍ മഞ്ഞിനപ്പുറം ഒന്നിച്ചു ചേരലിന്റെ സന്തോഷം. ചെറു പരിഭവങ്ങളുടെ മധുരച്ചങ്ങല പൊട്ടിച്ചെറിയുന്ന പ്രണയം. ഇതെല്ലാം ‘കടലേഴും’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിലുണ്ട്. ഷാജു ശ്രീധറിന്റെയും, രോഹിണി രാഹുലിന്റെയും, മനസ്സ് തൊടുന്ന അഭിനയം, വിനോദ് ഗംഗ എന്ന ചെറുപ്പക്കാരന്‍ സംവിധായകന്റെ അതിമനോഹരമായ ആവിഷ്‌കാരം, നജിം അര്‍ഷാദിന്റെ പ്രണയമൂറുന്ന സ്വരം, ഇതെല്ലാം ആസ്വാദകരെ ഗാനത്തിന്റെ ആത്മാവ് തൊടീക്കും..

പ്രായത്തിനുമുന്നില്‍ പ്രണയം തോല്‍ക്കുന്നതാണ് പാട്ടിലൂടെ കാണാനാകുക.ഷൈജൂ ശ്രീധര്‍, രോഹിണി രാഹുല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ഗംഗ സംവിധാനം ചെയ്യുന്ന ചിത്രം ‘കടലേഴും’ ചിത്രത്തിലെ ഈ ഗാനം ഇതിനോടകം പ്രേക്ഷകര്‍ എറ്റെടുത്തു കഴിഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കിരണ്‍ കളത്തില്‍ സംഗീതവും ,സാബു അഞ്ചേരിയില്‍ ഗാനരചനയും , നജീം അര്‍ഷാദ് വോക്കല്‍സും ,അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണവും , ബോബി രാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News