ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് പിന്തുണയുമായി കങ്കണ ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ, വിവാദം കത്തുന്നു

മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനും തീവ്ര ഹിന്ദുത്വവാദിയുമായ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാന്ധി ഘാതകനായ ഗോഡ്‌സെ നിരപരാധിയാണെന്ന് പരോക്ഷമായി പറയുന്ന കങ്കണയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. നിരവധിപ്പേരാണ് കങ്കണയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലാണ് വിവാദ പ്രസ്താവന കങ്കണ നടത്തിയത്.

പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായി തയ്യാറാക്കിയത് കൊണ്ടാണ് ഗോഡ്‌സെ തെറ്റുകാരനായതെന്ന വാദമാണ് കങ്കണ കുറിപ്പില്‍ ഉന്നയിക്കുന്നത്. നാഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗോടെയാണ് കങ്കണ പോസ്റ്റ് ചെയ്തത്. ഗോഡ്‌സെയുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചു. നേരത്തെയും കങ്കണ നിരവധി വിഷയങ്ങളില്‍ ബി.ജെ.പി, സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മനപൂര്‍വ്വം വിവാദങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളിലടക്കം ജനങ്ങളെ നടി പ്രകോപിതരാക്കുന്നതും പതിവാണ്. ഏറ്റവുമൊടുവില്‍ കര്‍ഷക സമരത്തിനെതിരെയാണ് താരം സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശവും വിവാദം സൃഷ്ടിച്ചിരുന്നു.

വികലവും ജനവിരുദ്ധവുമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാനും ബിജെപിയുടെ പ്രീതിപിടിച്ചുപറ്റാനുള്ള തന്ത്രമാണിതെന്നും കങ്കണയ്‌ക്കെതിരെ പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനു കീഴില്‍ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News