സംസ്ഥാനത്ത് ഇന്ന് മുതൽ പുതുക്കിയ മദ്യനിരക്ക്

സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏഴു ശതമാനം വർദ്ധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്.

ഒന്നാം തീയതിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.

അതേസമയം ഫെബ്രുവരി 1 മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാ‍ഴ്ച മുതലാകും ഈ നിയമം പ്രാബല്യത്തില്‍ വരിക.

നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നെങ്കിലും നയപരമായ തീരുമാനമായതിനാല്‍ ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here