കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്

2020 – 21 വര്‍ഷത്തെ പൊതു-ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. തിങ്കളാ‍ഴ്ച്ച
പകൽ 11ന് കേന്ദ്ര ധനമന്ത്രി ‌ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും.

നടപ്പ് സാമ്പത്തിക വർഷത്തിലും വളർച്ചാ നിരക്ക് കുത്തനെ ഇടിയുമെന്ന സാഹചര്യത്തിൽ ഏറെ നിർണായകമാണ് ഇത്തവണത്തെ ബഡ്‌ജറ്റ്‌.

സാമ്പത്തിക സർവേ പ്രതീക്ഷിക്കുന്ന 11 ശതമാനം വളർച്ച കൈവരിക്കാൻ ധനമന്ത്രി എന്തൊക്കെ നടപടി സ്വീകരിക്കുമെന്നതാണ്‌ ആകാംക്ഷ സൃഷ്ടിക്കുന്നത്‌.

കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റിനെ നോക്കി കാണുന്നത്. അതേ സമയം കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ എതിർപ്പ് സഭയെ പ്രക്ഷുബ്ധമാക്കും. അതേ സമയം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കര്ഷകർക്കായുള്ള നിരവധി പ്രഖ്യാപനങ്ങളും ഉണ്ടാകും

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ ഈ ബജറ്റില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കും. കാര്‍ഷിക മേഖലയ്ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.

ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്കിയേക്കും എന്നും സൂചനയുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. വ്യോമയാന മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ബജറ്റ് പ്രത്യേക ഊന്നല്‍ നല്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News