മന്ത്രിമാരുടെ സാന്ത്വനസ്‌പർശം അദാലത്ത് ഇന്ന് ആരംഭിക്കും

ജനങ്ങളുടെ പ്രശ്നങ്ങൾ മന്ത്രിമാർ നേരിട്ടുകേട്ട്‌ പരിഹരിക്കുന്ന സാന്ത്വനസ്‌പർശം അദാലത്ത് ഇന്ന് ആരംഭിക്കും.
കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ ജില്ലയിലാണ്‌ ഇന്ന് അദാലത്ത് നടക്കുക‌. ചൊവ്വ, വ്യാഴം ദിവസങ്ങളിലും അദാലത്ത്‌ തുടരും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം തേടി ലഭിക്കുന്ന അപേക്ഷയിൽ 25,000 രൂപ വരെ മന്ത്രിമാർക്ക്‌ അനുവദിക്കാം.

അതേസമയം കൂടുതൽ തുക അർഹമെന്ന്‌ കണ്ടാൽ പരാതി സർക്കാരിലേക്ക്‌ അയയ്‌ക്കാനും മൂന്ന്‌ ദിവസത്തിനകം അർഹർക്ക്‌ സഹായം ബാങ്ക്‌ അക്കൗണ്ടിൽ ലഭ്യമാക്കാനും ധന, റവന്യു പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

അപേക്ഷ അക്ഷയ കേന്ദ്രം വഴി സൗജന്യമായി‌ സ്വീകരിച്ചു‌. നേരത്തേ തീർപ്പാക്കാത്തവയും പുതിയ പരാതിയും സ്വീകരിക്കും. ഓൺലൈനായി പരാതി നൽകാത്തവർക്ക്‌ നേരിട്ടെത്തി‌ പരാതി നൽകാം. ഇവ ഓൺലൈനായി എൻട്രി ചെയ്‌ത്‌ ഏഴ്‌ ദിവസത്തിനകം പരിഹരിക്കണം. മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെൽ വഴി പരിഹരിക്കുന്നതിന്‌ പുറമെയാണ്‌ ബ്ലോക്ക്‌തലത്തിൽ ‌അദാലത്ത്‌‌.

ആദിവാസി മേഖലകളിലുള്ളവർക്ക് അപേക്ഷ നൽകാൻ അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്‌. ആദിവാസികളുടെ അടുത്തുപോയും പരാതി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News