സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ 2 പേ​ര്‍​ക്ക് വെ​ടി​യേ​റ്റു

അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ബി​ഹാ​റി​ലെ സ​ഹ​സ്ര ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​ധി​പു​ര ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് സു​ശാ​ന്തി​ന്‍റെ ബ​ന്ധു രാ​ജ്കു​മാ​ര്‍ സിം​ഗ്, സ​ഹാ​യി അ​ലി ഹ​സ​ന്‍ എ​ന്നിവരെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്.

ഇരുവരും സ​ഞ്ച​രി​ച്ച വാ​ഹ​നം സ​ഹ​സ്ര കോ​ള​ജി​ന് സ​മീ​പ​ത്തെ ബൈ​ജ്‌​നാ​ഥ്പു​ർ ചൗ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മൂ​ന്നം​ഗ സം​ഘം വാ​ഹ​നം ത​ട​ഞ്ഞ് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​ല്‍ രാ​ജ് കു​മാ​ര്‍ സിം​ഗി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ അ​ക്ര​മി സം​ഘത്തെക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു​വെ​ന്നും ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സ​ഹ​സ്ര എ​സ്പി ലി​പി സിം​ഗ് പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News