മ്യാന്മറില് അറസ്റ്റിലായ ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടിനെയും ഉടന്‍ വിട്ടയയ്ക്കണമെന്ന് യുഎസ്.
വിട്ടയക്കാന്‍ തയാറായില്ലെങ്കില്‍ സൈന്യം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് മുന്നറിയിപ്പ് നല്കി.
മ്യാൻമറിൽ ജനാധിപത്യ മാനദണ്ഡങ്ങളും നിയമവാഴ്ചയും പാലിക്കപ്പെടണം. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും യുഎസ് പിന്തുണയ്ക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപിച്ച് ഞായറാഴ്ച രാത്രിയിലാണ് ഓംഗ് സാന്‍ സുചിയെയുെ വിന് മിന്‍ടിനെയും അറസ്റ്റ് ചെയ്തത്. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി നേടിയ വിജയം അട്ടിമറിയാണെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
Get real time update about this post categories directly on your device, subscribe now.