പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി; നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത് സമ്പൂര്‍ണ ഡിജിറ്റല്‍ ബജറ്റ്

കാര്‍ഷിക നിയമങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഭജറ്റ് അവതരണം ആരംഭിച്ചു.

പേപ്പര്‍ രഹിത ഡിജിറ്റല്‍ ബജറ്റാണ് ഇത്തവണ കേന്ദ്രം അവതരിപ്പിക്കുന്നത്. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പ്രതിസന്ധി കാലത്തിന്‍റെ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

കൊവിഡ് കാലത്ത് രാജ്യത്തെ വിപണിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കേന്ദ്ര നടപടികള്‍ക്ക് സാധിച്ചില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുമ്പോഴും ആത്മനിര്‍ഭര്‍ ഭാരത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയെന്ന് ധനമന്ത്രി സഭയില്‍ അവകാശപ്പെട്ടു.

ജിഡിപിയുടെ 13 ശതമാനം ഉപയോഗിച്ച് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ നേട്ടമായി ധനമന്ത്രി എടുത്തുപറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News