തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചുള്ള ബജറ്റുമായി നിർമല സീതാരാമൻ. കേരളമടക്കം നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ഊന്നൽ നല്കിയായൊരുനന്നു ബജറ്റ് അവതരിപ്പിച്ചത്.  .
കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ദേശീയപാത വികസനം, മെട്രോക്ക് തുക വകയിരുത്തൽ പ്രഖ്യാപനം ഉണ്ടായി. ബംഗാൾ അസം സംസ്ഥാങ്ങളിലെ വനിത തേയില തൊഴിലാളികൾക്ക് 1000 കോടി പ്രഖ്യാപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളം, ബംഗാൾ ,അസം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഊന്നൽ നൽകിയാണ്  ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് അവതരിപ്പിച്ചത്.
ബംഗാളിനെ ലക്ഷ്യമിട്ട് ടാഗോറിന്റെയയും തമിഴ്നാട്ടിൽ നിന്നും തിരുവള്ളുവറുടെയും കവിതകളും ബജറ്റവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കേരളത്തിലെ ദേശീയ പാതയുടെ വികസനത്തിനായി വകയിരുത്തിയത് 65,000 കോടി . 600 കിലോമീറ്റര്‍ മുംബൈ- കന്യാകുമാരി ഇടനാഴിയുടെ നിര്‍മാണവും ഇതിന് കീഴില്‍ വരും. മധുര – കൊല്ലം ഉൾപെടെ തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടിയും ചെന്നൈ മെട്രോക്ക് 63000 കോടിയും വകയിരുത്തി. 11.5 Km വരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1,957 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

എന്നാൽ മൂന്നാം ഘട്ടം പരിഗണിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം.

കൊച്ചി മത്സ്യബന്ധന തുറമുഖം പിപിപി മോഡലിൽ വാണിജ്യ കേന്ദ്രമാക്കി മാറ്റും. ഇവിടെയും സ്വകാര്യവൽക്കരണം തന്നെയാണ് ലക്ഷ്യം..

കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പെടെ 7 തുറമുഖങ്ങളിലെ ചരക്ക് കൈമാറ്റത്തിനും സ്വകാര്യ പങ്കാളിത്തം പ്രഖ്യാപിച്ചു. അസo, ബംഗാൾ സംസ്ഥാനങ്ങളിലെവനിത തേയില തൊഴിലാളികൾക്ക് 1000 കോടി പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ തൊഴിലാളികളെ ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News