‘സാന്ത്വന സ്‌പര്‍ശം’; ഇരിട്ടിയിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് ആയിരത്തിലേറെ അപേക്ഷകൾ

സാന്ത്വന സ്‌പര്‍ശം പരിപാടിയുടെ ഭാഗമായി കണ്ണൂർ ഇരിട്ടിയിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് ആയിരത്തിലേറെ അപേക്ഷകൾ. ഇരിട്ടി താലൂക്ക് തല അദാലത്തിന് മന്തിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി.

ഇരിയിൽ നടന്ന അദാലത്തിൽ നിരവധി പരാതികൾക്കാണ് തത്സമയം പരിഹാരം ഉണ്ടായത്.അപേക്ഷയുമായി എത്തിയവരുടെ മുൻപാകെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രിമാർ ആവശ്യമായ നിർദേശങ്ങൾ നൽകി.

റേഷന്‍ കാര്‍ഡ്‌, റവന്യൂ-പഞ്ചായത്ത്‌ സേവനങ്ങള്‍, ചികില്‍സാ സഹായം, ബാങ്ക്‌ വായ്‌പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ്‌ അദാലത്തില്‍ ലഭിച്ച അപേക്ഷകളിലേറെയും.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്‌ സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ്‌ സാന്ത്വന സ്‌പര്‍ശം അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

അദാലത്തിൽ ലഭിച്ച പരാതികളിൽ കൂടുതല്‍ അന്വേഷണം ആവശ്യമുള്ളവ തുടര്‍ നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ കൈമാറി. കൊവിഡ്‌ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരുന്നു അദാലത്ത്
പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന്‌ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.

തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളുടെ അദാലത്ത്‌ ചൊവ്വാഴ്ചയും തളിപ്പറമ്പ്‌, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്ത്‌ ഫെബ്രുവരി നാലിനും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News