വിമാനാപകടത്തില്‍ മരിച്ച രണ്ടുവയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു.

തുക എത്രയും വേഗം കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി തീര്‍പ്പാക്കി.

aനഷ്ടപരിഹാരത്തുകയില്‍ ഹരജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു. അല്ലാത്ത പക്ഷം നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

2020 ഓഗസ്റ്റിലുണ്ടയ വിമാനപകടത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.

ഇവരാണ് വരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്.

അതേസമയം അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News