ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്കയും വിരാടും. ജനുവരി പതിനൊന്നിനാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയത്. ഇപ്പോഴിതാ മകളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് അനുഷ്കയും വിരാടും. മകളുടെ പേരും അനുഷ്ക വെളിപ്പെടുത്തുകയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ. ‘വാമിക’ എന്നാണ് അനുഷ്കയും വിരാടും മകൾക്ക് നൽകിയിരിക്കുന്ന പേര്.
“സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി,” മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചു.
Get real time update about this post categories directly on your device, subscribe now.