കൊല്ലത്ത് സാന്ത്വന സ്പര്‍ശം അദാലത്തില്‍ വികാരനിര്‍ഭരമായ കാഴ്ചകള്‍

സഹായഹസ്തവുമായി ഭിന്നശേഷികാരനായ ക്രിസ്റ്റഫറിന് അരികിലേക്ക് മന്ത്രിയെത്തി നടത്തിയ കമന്റും ഹിറ്റായി, കണ്ടാല്‍ ഒരു മന്ത്രിയുടെ ലുക്കില്ലെന്നെ ഉള്ളു ഞാനും ഒരു മന്ത്രിയാ കടകംപള്ളി സുരേന്ദ്രന്‍.

ജന്മനാ ഇരുകാലുകളുമില്ലാത്ത ക്രിസ്റ്റഫറിന് സാന്ത്വന സ്പര്‍ശമായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്. കൊല്ലം ശ്രീനാരായണ കോളേജില്‍ നടന്ന അദാലത്തില്‍ ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷയുമായി എത്തിയ ക്രിസ്റ്റഫറിന്റെ അരികിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് അദേഹത്തിന്റെ അവസ്ഥ കേട്ടറിഞ്ഞു പരിഹാരം നല്‍കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25000 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്. 70 വയസുള്ള ഇദ്ദേഹം കൊല്ലം മൈലക്കാട് സ്വദേശിയാണ്. പരസഹായമില്ലാതെ ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു നയിക്കുകയാണ് ക്രിസ്റ്റഫര്‍. ഇരു കാലുകളും ഇല്ലാത്തതിനാല്‍ ജീവിത മാര്‍ഗ്ഗത്തിനു ആയി ജോലിക്കു പോലും കഴിയാത്ത അവസ്ഥയാണ് ക്രിസ്റ്റഫറിന്റെത്.

സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടുകൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. ചികിത്സാ ധനസഹായത്തിനായി ക്രിസ്റ്റഫര്‍ മുട്ടാത്ത വാതിലുകളില്ല. ഒടുവിലാണ് മുഖ്യമന്ത്രിയുടെ സാന്ത്വനസ്പര്‍ശത്തിലേക്ക് അപേക്ഷയുമായി എത്തിയത്.

അപേക്ഷ പരിശോധിച്ച മന്ത്രിമാര്‍ ഉടന്‍തന്നെ ചികിത്സ ധനസഹായം അനുവദിക്കുകയായിരുന്നു.  സര്‍ക്കാരിന്റെ കരുതലില്‍ നിറഞ്ഞ സന്തോഷത്തിലാണ് ക്രിസ്റ്റഫര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here