മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്; സ്വാന്തന സ്പര്‍ശത്തിന് ജില്ലയില്‍ തുടക്കമായി

മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സ്വാന്തന സ്പര്‍ശത്തിന് ജില്ലയില്‍ തുടക്കമായി. കൊല്ലം ശ്രീനാരായണ കോളേജില്‍ നടക്കുന്ന കൊല്ലം താലൂക് തല അദാലത്ത്
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ രാജു, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്.

പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ട്, സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന മുഴുവന്‍ പരാതികള്‍ക്കും പരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമയബന്ധിതമായി മുഴുവന്‍ പരാതികള്‍ക്കും തീര്‍പ്പുകല്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നായി 6077 പരാതികളാണ് ലഭിച്ചത്.

കരുനാഗപ്പള്ളി താലൂക്കില്‍ നിന്നും 1201, കൊല്ലം താലൂക്കില്‍ നിന്നും 2588, കൊട്ടാരക്കര താലൂക്കില്‍ നിന്നും 989, പുനലൂര്‍ താലൂക്കില്‍ നിന്നും 633, പത്തനാപുരം താലൂക്കില്‍ നിന്ന് 182, കുന്നത്തൂര്‍ താലൂക്കില്‍ നിന്ന് 484 പരാതികളുമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയില്‍നിന്നും 690 അപേക്ഷകളും ലഭിച്ചു.

കൊല്ലം താലൂക്ക് തലത്തില്‍ നടന്ന ആദ്യദിന പരാതി പരിഹാര അദാലത്തില്‍ 2588 പരാതികള്‍ ലഭിച്ചു. വീടും വസ്തുവുമില്ലാത്ത ആറ് പേര്‍ക്ക് അദാലത്തില്‍ പട്ടയ വിതരണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News