ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചം; ‘വെള്ളം’ ഈ നൂറ്റാണ്ടിന്‍റെ ചിത്രമെന്ന് മധുപാൽ

ജയസൂര്യ എന്ന താരത്തെ ഈ സിനിമയിൽ കാണില്ല, വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്തൊരു മുഴുക്കുടിയൻ മാത്രമാണയാളിതിലെന്നും മധുപാൽ

കൊവിഡ് ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലെത്തിയ ആദ്യത്തെ മലയാള സിനിമയായ ജയസൂര്യ നായകനായ വെള്ളം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അമിത മദ്യാസക്തി ജീവിതത്തെ നിയന്ത്രിച്ച ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രജേഷ് സെന്‍ ആണ് സിനിമയുടെ സംവിധായകന്‍. താരങ്ങളും ആരാധകരും ഉള്‍പ്പെടെ ചിത്രം കണ്ട ഏവരും ഒരുപോലെ സിനിമയെ കുറിച്ച് മികച്ച അഭിപ്രായമാണ് അറിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടനും സംവിധായകനുമായ മധുപാൽ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഒരുവൻ്റെ വിജയം കണ്ണു നനയിക്കും

ചില നിമിഷങ്ങൾ ജീവിതത്തിൽ ഓർക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തിൽ ഒരുവൻ്റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവൻ്റെ കണ്ണിലെ വെളിച്ചമില്ലായ്മയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവൻ മനുഷ്യർക്ക് പ്രതീക്ഷയും പ്രത്യാശയുമാകും, മധുപാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here