കോര്‍പ്പറേറ്റ് വല്‍ക്കണരത്തിലൂന്നി കേന്ദ്ര ബജറ്റ്; രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ വല്‍ക്കരിക്കും

കോര്‍പ്പറേറ്റ് വല്‍ക്കണരത്തിലൂന്നി കേന്ദ്ര ബജറ്റ്. രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യ വല്‍ക്കരിക്കും. 7 തുറമുഖങ്ങളിലും വൈദ്യതി മേഖലയിലും സ്വാകാര്യ പങ്കാളിത്തം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും കൊച്ചി മല്‍സ്യബന്ധന തുറമുഖത്തിനും പണം നീക്കിവയ്ക്കുന്ന ബജറ്റ് കേരളത്തിലൂടെയുള്ള രണ്ടു ദേശീയപാതകളും പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. അതേ സമയം കാര്‍ഷിക മേഖലയിലും പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഇല്ല. താങ്ങുവില കൂട്ടാനും പ്രഖ്യാപനമില്ല.പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടര രൂപയും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തി. പതിവ് പോലെ കോര്‍പ്പറേറ്റ് വല്‍ക്കരനത്തിലൂന്നിയ ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചത്.

അതോടൊപ്പം ആരോഗ്യമേഖലക്കും കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കോവിഡ് വാക്സിന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. പ്രധാനമന്ത്രി സാസ്ഥ്യ യോജനയില്‍ 64,180 കോടി രൂപ. പണം കണ്ടെത്താന്‍ ഓഹരി വില്‍പനയുടേയും സ്വകാര്യവല്‍ക്കരണത്തിന്റെയും പുതിയ രീതികള്‍ തുറക്കുന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ്.

കൊച്ചി തുറമുഖം ഉള്‍പ്പെടെ ഏഴു മേജര്‍ തുറമുഖങ്ങളിലെ ചരക്കുകൈമാറ്റത്തിന് സ്വകാര്യ പങ്കാളിത്തം പ്രഖ്യാപിച്ചു. രണ്ടു ബാങ്കുകളേയും ഒരു പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയേയും ഈ വര്‍ഷം സ്വകാര്യവല്‍ക്കരിക്കും.

എല്‍ഐസിയുടെ 10 ശതമാനം ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിക്കും. വൈദ്യതി മേഖലയിലും സ്വാകാര്യ പങ്കാളിത്തം പ്രഖ്യാപിച്ചു. കടമെടുത്തു പണം ചെലവഴിച്ച് വിപണിയെ ഉണര്‍ത്തുക എന്ന നയം പ്രഖ്യാപിക്കുന്നതാണ് നിര്‍മലാ സീതാരാമന്റെ ബജറ്റ്.

കൊല്ലം മധുര ദേശീയ പാത. കൂടാതെ കന്യാകുമാരി-മുംബൈ ദേശീയ പാതാ വികസനം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള കേന്ദ്രവിഹിതവും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. എന്നാല്‍ കന്യാകുമാരി മുംബൈ ദേശീയപാത പണി നടക്കുന്നതാണ്. കൊച്ചി മെട്രോ രണ്ടാം ഘട്ടവും ആരംഭിച്ചിട്ടുണ്ട്.

ഇവയാണ് ഇപ്പോള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും. അതേ സമയം ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ആദായ നികുതി ഘടനയിലെ പരിഷ്‌കാരമായിരുന്നു. ഈവര്‍ഷം നികുതി ഘടനയില്‍ മാറ്റമില്ല. 75 വയസ്സുകഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍, പലിശ വരുമാനം മാത്രമാണ് ഉള്ളതെങ്കില്‍ റിട്ടേണ്‍ നല്‍കേണ്ട.

നികുതി റിട്ടേണുകലില്‍ ശമ്പള, പെന്‍ഷന്‍ വരവിനങ്ങള്‍ക്കൊപ്പം ഇനി ബാങ്ക് പലിശ വരുമാനവും നികുതി ദായകന്‍ പൂരിപ്പിക്കേണ്ടതില്ല. ഇവയെല്ലാം റിട്ടേണുകളില്‍ തനിയെ രേഖപ്പെടുത്തും.

കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പുതിയ ഘടനയ്ക്കൊപ്പം പഴയ നികുതി ഘടനയും തുടരും.കാര്‍ഷിക മേഖലയ്ക്കുഎം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല… താങ്ങുവില ഉയര്‍ത്താനും കേന്ദ്രം തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News