കേന്ദ്ര ധനമന്ത്രി അദാനിയുടെയും അംബാനിയുടെയും ഇന്‍ഷുറന്‍സ് ഏജന്റോ: എ സമ്പത്ത്

കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണത്തില്‍ പ്രതികരണവുമായി മുന്‍ എംപി എ സമ്പത്ത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ബജറ്റ് എന്ന നിലയില്‍ സാധാരണക്കാര്‍ ഏറെ പ്രതീക്ഷവച്ചിരുന്ന ബജറ്റായിട്ട് കൂടി അവതരണം കഴിഞ്ഞപ്പോള്‍ സാധരണക്കാരന്റെ മനസിലുയരുന്ന ചോദ്യം കേന്ദ്ര ധനമന്ത്രി അദാനിയുടെയും അംബാനിയുടെയും ഇന്‍ഷുറന്‍സ് ഏജന്റാണോ എന്നതാണ്.

കൊവിഡ് പ്രതിസന്ധി ലോകത്താകമാനം സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ അംബാനിയും അദാനിയും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അതിസമ്പന്നര്‍ 30 ശതമാനത്തിലധികമാണ് ഒറ്റവര്‍ഷം കൊണ്ട് ഉണ്ടാക്കിയ ലാഭം.

കേരളത്തിലേതുള്‍പ്പെടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അംബാനിക്കും അദാനിക്കും തീറെഴുതിക്കൊടുക്കുകവഴി കേന്ദ്ര ധനമന്ത്രി അവരുടെ വരുമാനത്തിന്റെ ഇന്‍ഷൂറന്‍സ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും എ സമ്പത്ത് കൈരളി ന്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News