കേന്ദ്രബജറ്റിനെ ട്രോളി ശശി തരൂര്‍

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്‍റെതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കേന്ദ്രത്തിന്‍റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

” എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്,” ബജറ്റിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

കാര്‍ഷിക മേഖലയ്ക്ക് 75060 കോടി രൂപ നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കര്‍ഷകരോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. താങ്ങുവില നടപ്പുവര്‍ഷം ഇരട്ടിയാക്കി കൃഷി ചെലവിന്റെ 1.5 ഇരട്ടി ഉറപ്പാക്കുമെന്നും 16.5 ലക്ഷം കോടി കാര്‍ഷിക വായ്പ ഈ വര്‍ഷം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. കാര്‍ഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്‌നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News