സാധാരണക്കാരന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ സ്വകാര്യവല്‍ക്കരണമല്ല ഒറ്റമൂലി: എ സമ്പത്ത്

പ്രതിസന്ധികാലത്തിന്റെ ബജറ്റ്, ഈ നൂറ്റാണ്ടിന്റെ ബജറ്റ് എന്നിങ്ങനെയുള്ള ആമുഖത്തോടുകൂടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത് എന്നാല്‍ സാധാരണക്കാരന്‍ ഈ ദുരിതകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയൊന്നും അതിജീവിക്കാനുതകുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ ബജറ്റില്‍ ഉണ്ടായില്ലെന്ന് എ സമ്പത്ത്.

ആരോഗ്യ മേഖലയ്ക്ക് പോലും ഈ മഹാമാരിക്കാലത്ത് ആവശ്യമായ നീക്കിയിരിപ്പ് ഉണ്ടായിട്ടില്ലെന്നും എ സമ്പത്ത് പറഞ്ഞു.

എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന പോംവഴി. എന്നാല്‍ ഈ കൊവിഡ് കാലത്തുള്‍പ്പെടെ സാധാരണക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള ഒറ്റമൂലിയല്ല പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമെന്ന് കേന്ദ്രം തിരിച്ചറിയണമെന്ന് എ സമ്പത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here