മെഗാ മാസ്സ്” ചിരഞ്ജീവിയുടെ ‘ആചാര്യ’ ടീസർ പുറത്ത്

ചിരഞ്‍ജീവിയും മകൻ രാം ചരണും ഒന്നിക്കുന്ന ചിത്രമായ ‘ആചാര്യ’യുടെ ടീസർ റിലീസ് ചെയ്തു. ചിരഞ്ജീവിയുടെ ആക്ഷൻ രംഗങ്ങൾ ടീസറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കൊരടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം രാം ചരൺ തന്നെയാണ് നിർമ്മിക്കുന്നത്. കാജല്‍ അഗർവാൾ ആണ് നായിക. സോനു സുദ് ആണ് വില്ലൻ. സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ ചിരഞ്‍ജീവി അഭിനയിക്കുന്നത്. സിദ്ധ എന്നാണ് രാം ചരണിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ അതിഥി വേഷത്തില്‍ അല്ല രാം ചരണ്‍ എന്ന് നേരത്തെതെ ചിരഞ്‍ജീവി വ്യക്തമാക്കിയിരുന്നു. അച്ഛനും മകനും മുഴുനീള കഥാപാത്രങ്ങളായി ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ചിത്രത്തിലെ രാം ചരണിന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ വൈറലായിരുന്നു. നിരവധി സിനിമാ താരങ്ങൾ പോസ്റ്റർ പങ്കുവെച്ചിരുന്നു. ജനുവരിയിലാണ് രാംചരണിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്‌തത്‌. കൊവിഡ് കാരണം സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. നായികയായി തൃഷയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് സൂചന. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ താരം പിന്മാറുകയായിരുന്നു. മണി ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 140 കോടിയാണ് ബജറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News