കാലങ്ങളായുള്ള കേരളത്തിന്‍റെ ആവശ്യങ്ങളോട് മുഖംതിരിച്ച് മറ്റൊരു കേന്ദ്ര ബജറ്റ് കൂടി

കേരളത്തിന്റെ ഏറെനാളായുള്ള ആവശ്യങ്ങൾ നിറവേറ്റാതെ കേന്ദ്ര ബഡ്ജറ്റ്. കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം ഇത്തവണയും കേന്ദ്രം പരിഗണിച്ചില്ല.

തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി പശ്ചിമ ബംഗാളിനും ആസ്സാമിനും പണം വകയിരുത്തിയപ്പോൾ, കേരളത്തിനെയും തമിഴ്നാടിനെയും കേന്ദ്രം തഴഞ്ഞു.

ആലുവ മുതൽ എയർപോർട്ട് വരെ ഉള്ള മെട്രോ 3ആം ഫെയിയിസ് നിർമാണം പരിഗണിച്ചില്ല, അതേ സമയം കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും കൊച്ചി മൽസ്യബന്ധന തുറമുഖത്തിനും പണം നീക്കിവയ്ക്കുന്ന ബജറ്റ് കേരളത്തിലൂടെയുള്ള രണ്ടു ദേശീയപാതകളും പ്രഖ്യാപിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം പ്രത്യേകം പരിഗണിച്ചുകൊണ്ടുള്ള ബഡ്ജറ്റ് ആണെന്ന പ്രതിപക്ഷ വിമർശനം നിലനിൽക്ക കേരളത്തിലെ ഏറെ നാളത്തെ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ടാണ് ബഡ്ജറ്റ് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലെയും ആസാമിനെയും തോട്ടം തൊഴിലാളികൾക്ക് ആശ്വാസമായി ബജറ്റിൽ പണം വിലയിരുത്തിയപ്പോൾ കേരളത്തിലെ തോട്ടം മേഖലയെ കേന്ദ്രം ബജറ്റിൽ നിന്നും ഒഴിവാക്കി.

ആരോഗ്യ മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ബജറ്റ് ആണെന്ന് പറയുമ്പോൾ തന്നെ കേരളത്തിന്റെ നിരന്തര ആവശ്യങ്ങളായ എയിംസ് നിർമ്മാണം, മലബാർ കാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയുടെ ഭാഗമാക്കുക, കണ്ണൂർ ജില്ലയിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റ്യൂട്ടിനു തുക അനുവദിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രം പരിഗണിച്ചില്ല.

അതേ സമയം കൊല്ലം മധുര ദേശീയ പാത കൂടാതെ കന്യാകുമാരി-മുംബൈ ദേശീയ പാതാ വികസനം,കൊച്ചി മത്സ്യ ബന്ധന തുറമുഖത്തിനും, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും പണം നീക്കിവച്ചത് കേരളത്തിനു ആശ്വാസമായി. അതേസമയം ആലുവ മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം വരെ നീളുന്ന മൂന്നാം ഘട്ട മെട്രോ നിർമാണം പരിഗണിച്ചില്ല.

തേയില ബോർഡിന്- 375 കോടി,
കോഫി ബോർഡിന്- 180 കോടി,
റബർ ബോർഡന് 190 കോടി,
കശുവണ്ടി വികസന ബോർഡിന്: 5 കോടി ,
സ്പൈസസ് ബോർഡ്: 100 കോടി ,
ഫാക്ടിന്: 340 കോടി എന്നിങ്ങനെയാണ് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ലഭിച്ച വിഹിതങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here