മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്:ഇത് തള്ളല്ല; ആശംസകള്‍ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍

ഹിറ്റ് ഗാനങ്ങൾ എഴുതാൻ മിടുക്കൻ എന്നാണ് മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിനെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.ഒപ്പം ഏതു ശൈലിയും വഴങ്ങുന്ന പാട്ടെഴുത്തുകാരൻ എന്നും. പ്രണയഗാനവും വിരഹഗാനവും പോലെത്തന്നെ സുന്ദരമായ തമാശ പാട്ടുകളും മനു മഞ്ജിത് എഴുതിയിട്ടുണ്ട് .കുഞ്ഞിരാമായണവും ആട് 2 ,ലവ് ആക്ഷൻ ഡ്രാമയുമൊക്കെ  എടുത്തു പറയേണ്ട ചിലത് മാത്രം.

ഓം ശാന്തി ഓശാന എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ “മന്ദാരമേ ചെല്ല ചെന്താമരേ.. എന്ന ഗാനമാണ് മൻജിത് എന്ന ഗാനരചയിതാവിനെ പ്രശസ്തനാക്കുന്നത് . തുടർന്ന് ഓർമ്മയുണ്ടോ ഈ മുഖം, വിക്രമാദിത്യൻ, ആട്, അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം, ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം, വെളിപാടിന്റെ പുസ്തകം, ഗോദ, ലൗ ആക്ഷൻ ഡ്രാമ.. എന്നിവയുൾപ്പെടെ എത്രയോ സിനിമകൾക്ക് പാട്ടുകൾ എഴുതി.

കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽനിന്നും ഹോമിയോപ്പതിയിൽ ബിരുദം നേടി തുടർന്ന് മാംഗ്ലൂർ ഫാദർമുള്ളർ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോപ്പതി സൈക്കിയാട്രിയിൽ എം ഡിയും കരസ്ഥമാക്കിയ മനു മഞ്ജിത്ത്‌ പാട്ടെഴുത്ത് പ്രൊഫഷണലായി തുടങ്ങിയത് എങ്ങനെയെന്ന് അത്ഭുദം തോന്നാം.സ്കൂൾ കാലം മുതൽ എഴുത്തിനോടും നാടകാഭിനയങ്ങളിലും സജീവമായിരുന്ന മനുവിന്റെ സുഹൃത്തിന്റെ ആദ്യ സിനിമക്ക് പാട്ടെഴുതുന്നതോടെയാണ് കഥ മാറുന്നത്. അതിനും മുൻപേ കോഴിക്കോടിനെക്കുറിച്ചുള്ള ഒരു വീഡിയോ ആൽബത്തിന് ഇമ്മിണി വല്യ കോഴിക്കോട് എന്നൊരു പാട്ടെഴുതിയിരുന്നു . ഗിരീഷ് പുത്തഞ്ചേരിയ്ക്കുള്ള ഒരു ട്രിബ്യൂട്ട് വീഡിയോക്ക് വേണ്ടി “ഒരു രുദ്ര വീണപോലെ നിൻ മൗനം” എന്ന ഗാനവുമെഴുതിയിരുന്നു.

മനുവിന്റെ ജന ശ്രദ്ധ നേടിയ രണ്ട് വിനീത് ശ്രീനിവാസൻ ഗാനങ്ങളായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ ‘തിരുവാവണിരാവും അരവിന്ദന്റെ അതിഥികളിലെ കൃപാകരി ദേവി യും .ഈ രണ്ട് പാട്ടുകളും വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ പിറന്നവ ആയിരുന്നു.ഇപ്പോഴിതാ മനു മഞ്ജിത്തിന്‍റെ ആദ്യ കവിതാ സമാഹാരം പുറത്തുവരികയാണ് അതിന് ആശംസകള്‍ അറിയച്ച് വിനീത് ശ്രീനിവാസന്‍ എത്തിയിരിക്കുന്നു.
‘മ്മ’ എന്നാണ് കവിതാ സമാഹാരത്തിന് പേര് നല്‍കിയിരിക്കുന്നത്.മലയാളിക്ക് മ്മ എന്ന അക്ഷരത്തിനോടുള്ള മധുരവും സ്നേഹവും തന്നെയാണ് ആദ്യം ഈ പേര് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുക.അത്രമേൽ മധുരമായ രചനകൾ തന്നെയാവും ഈ കവിതാസമാഹാരത്തിലേത് എന്നും പ്രതീക്ഷിക്കാം.

മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്.. തിരുവാവണി രാവ് എന്ന പാട്ടുണ്ടായത് മനു എഴുതിയ വരികളില്‍ നിന്നാണ്.. കൃപാകരി ദേവി എന്ന പാട്ടിന്റെ വരികള്‍ വായിച്ച് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിട്ടുണ്ട്.. മൂകാംബികാ ദേവിയെക്കുറിച്ചു പറയേണ്ടതെല്ലാം, ഷാന്‍ കമ്പോസ് ചെയ്ത ട്യൂണിന് കറക്റ്റായി ചുരുങ്ങിയ വരികളില്‍ മനു എഴുതിവെച്ചിട്ടുണ്ടായിരുന്നു.. ഞാനടക്കം പല സംവിധായകരുടെയും അവസാന നിമിഷ അത്താണിയാണ് മനു. രാവിലെ വിളിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ ഒരു പാട്ട് എഴുതി തരാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍, അര മണിക്കൂറില്‍ വാട്ട്‌സാപ്പില്‍ സംഭവം എത്തും (ഇത് തള്ളല്ല) ആ മനുവിന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവരികയാണ് .. ”മ്മ”
പ്രിയ കവിക്ക് ആശംസകള്‍!എന്നാണ് വിനീത് ശ്രീനിവാസന്‍ തന്‍റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Step 2: Place this code wherever you want the plugin to appear on your page.

മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്.. തിരുവാവണി രാവ് എന്ന പാട്ടുണ്ടായത് മനു എഴുതിയ വരികളിൽ നിന്നാണ്.. കൃപാകരി ദേവി എന്ന…

Posted by Vineeth Sreenivasan on Monday, 1 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News