ദി പ്രീസ്റ്റിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകര്‍

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റ് മാര്‍ച്ച് നാലിന് തീയേറ്റരുകളില്‍ എത്തും. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂക്ക തന്നെയാണ് ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.

പ്രീസ്റ്റിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കട്ടുകളൊന്നുമില്ലാതെ ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

2 മണിക്കൂര്‍ 26 മിനിറ്റ് 35 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍നിന്ന് എത്തുന്ന ആദ്യ സൂപ്പര്‍താരചിത്രമാണ് പ്രീസ്റ്റ്. മമ്മൂട്ടിയ്‌ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്.

ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഖില വിമലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്‍റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

The Priest Releasing on March 4 , 2021

Posted by Mammootty on Monday, 1 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here