കേരളത്തിനും ആലപ്പുഴയ്ക്കും ഒന്നും തന്നെ നീക്കിവെച്ചിട്ടില്ല; കേന്ദ്ര ബഡ്ജറ്റ് നിരാശജനകം: ആരിഫ് എംപി

കേന്ദ്ര ബഡ്ജറ്റ് നിരാശജനകമാണെന്നും കേരളത്തിനും ആലപ്പുഴയ്ക്കും ബഡ്ജറ്റില്‍ കാര്യമായി ഒന്നും തന്നെ നീക്കി വെച്ചിട്ടില്ലെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു.

ആത്മ നിര്‍ഭര്‍ പദ്ദതികളുടെ ആവര്‍ത്തനങ്ങളല്ലാതെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയോ സാമ്പത്തിക പ്രതിസന്ധി യോ പരിഹരിക്കാന്‍ കേന്ദ്ര ബഡ്ജറ്റിന് കഴിഞ്ഞിട്ടില്ലെന്നും, കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന റെയില്‍വേ സോണ്‍ എയിംസ് തുടങ്ങിയ ഒരു ആവശ്യങ്ങളും പരിഗണിച്ചിട്ടില്ലെന്ന് എം.പി കുറപ്പെടുത്തി.

ബഡ്ജറ്റ് കാലയളവിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ വിഷമമുള്ള ഹൈവേ വികസനത്തിന് തുക വക ഇരുത്തിയത് ഒഴിച്ചാല്‍ മറ്റ് കാര്യമായ പദ്ധതികള്‍ ഒന്നും തന്നെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളം വ്യവസായിക കേന്ദ്രമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവന ഏത് പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അത് പ്രധാനമന്ത്രി പറഞ്ഞാല്‍ നന്നായിരിക്കുമെന്നും ആരിഫ് എം.പി പറഞ്ഞു.

ആലപ്പുഴ അമ്പലപ്പുഴ റെയില്‍പാത ഇരട്ടിപ്പിക്കല്‍ മാത്രമാണ് ആലപ്പുഴയ്ക്കുള്ള ഏക ആശ്വാസം എന്ന് ആരിഫ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News