കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രബജറ്റ് പര്യാപ്തമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പര്യാപ്തമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

കേന്ദ്രസര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ജനങ്ങളെ പിഴിയുകയാണ്. ജനങ്ങള്‍ക്ക് നേരിട്ട് വരുമാനം എത്തിക്കാനുള്ള പദ്ധതികളൊന്നും ബജറ്റിലില്ലെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

സ്വകാര്യ വത്ക്കരണത്തിന് വേഗത വര്‍ധിപ്പിക്കുന്ന നിര്‍ദേശങ്ങളാണ് കേന്ദ്ര ബഡ്ജറ്റിലുള്ളതെന്ന് സി.പി.ഐ.എം സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

പൊതു മേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സ്വകാര്യ വത്ക്കരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. വൈദ്യുതി, ഗതാഗത മേഖലകളുടെ സ്വകാര്യ വത്ക്കരണം കേരളത്തിന് തിരിച്ചടിയാകും.

ദേശിയ തൊഴിലുറപ്പ് പദ്ധതിയെ ക്കുറിച്ച് യാതൊരു പ്രഖ്യാപനവും ബഡ്ജറ്റിലില്ലെന്നും സി.പി.ഐ.എം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടുന്നു. കേരളം ദീര്‍ഘനാളുകളായി ആവശ്യപ്പെടുന്ന അതിവേഗ റെയില്‍ പാതയെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രാജ്യത്തിന്റെ വികസനത്തേക്കാള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണമായി ബജറ്റിനെ കേന്ദ്രം തരം താഴ്ത്തി.

കാര്‍ഷിക മേഖലയും തോട്ടം മേഖലയും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഇല്ലെന്നും സി.പി.ഐ.എം സെക്രട്ടേറിയേറ്റ് പറയുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here