മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിന് കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ തമിഴ്‌നാട് കേരളത്തിന് നന്ദി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് നന്ദി അറിയിച്ചത്.

ദീര്‍ഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നത്.

1.65 കോടി മുതല്‍ മുടക്കി 5.65 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്.

അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 1980ല്‍ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങള്‍ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999ല്‍ വൈദ്യുതി വിച്ഛേദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News