ഹിമാചലില്‍ കൂടുതല്‍ സീറ്റുകള്‍ കൈയടക്കി സിപിഐഎം; ആവേശപ്പോരാട്ടവുമായി പാര്‍ട്ടി

ഹിമാചല്‍ പ്രദേശില്‍ ആവേശോജ്വല നേട്ടവുമായി സിപിഐ എം. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മാത്രമായിരുന്ന സിപിഐഎമ്മിന് 2021ല്‍ 12 ആയി വര്‍ധിച്ചു.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് തന്നേ സിപിഐ എം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ഓംകാര്‍ ഷാദ് പറഞ്ഞു.

2016ല്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ ആകെ സിപിഐ എമ്മിന് ലഭിച്ചത് 42 സീറ്റുകളായിരുന്നു. എന്നാല്‍ ഇത്തവണ 337 സീറ്റുകളില്‍ പാര്‍ട്ടിയ്ക്ക് വന്‍ വിജയം കൈവരിക്കാനായി.

ഇത്തവണ 337 സീറ്റുകളിലാണ് സിപിഐഎം വിജയക്കൊടി പാറിച്ചത്. 25 പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവിയും 30 പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് പദവിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.

യുവാക്കളില്‍ പാര്‍ട്ടിക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് ഈ വിജയത്തിന് പ്രധാന കാരണം. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥിപോരാട്ടങ്ങളും പാര്‍ട്ടിയ്ക്ക് കരുത്തായി.

മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കര്‍ഷകര്‍ക്ക് മതിയായ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പാര്‍ട്ടി തുടരുമെന്നും ഓംകാര്‍ ഷാദ് പറഞ്ഞു.

അതേസമയം ജനകീയ വിഷയങ്ങളിലെ ശക്തമായ ഇടപെടലിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള നിരന്തരമായ സമരങ്ങളുടെയും പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ നേട്ടങ്ങള്‍ക്ക് ഇടയാക്കിയത്.

പൊലീസിന്റെ അതിക്രൂരമായ ആക്രമണങ്ങളില്‍ പരിക്കേറ്റ അനവധി യുവാക്കളും തെരഞ്ഞെടുപ്പില്‍ ജയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News