യു.എ.ഇയിൽ ഇനിമുതൽ ബലാത്സംഗത്തിന് വധശിക്ഷ

യു.എ.ഇ : യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും. ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ ലഭിക്കും. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈൽ നിയമങ്ങൾക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറൽ നിയമമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ബലപ്രയോഗത്തിലൂടെ പുരുഷനുമായ പ്രകൃതിവിരുദ്ധ ബന്ധത്തിലേർപ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ 14 വയസിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലപ്രയോഗം തെളിയിക്കേണ്ടതില്ല. നിഷ്കളങ്കത മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങളും വധശിക്ഷ ലഭിക്കാവുന്ന ബലാത്സംഗമായി കണക്കാക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News