നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം; കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം ആവര്‍ത്തിക്കാനൊരുങ്ങി പ്രതിപക്ഷം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് പാര്‍ലമെന്റില്‍ തുടക്കം. ബംഗാളില്‍ നിന്നുള്ള ബിജെപി അംഗം ലോക്കറ്റ് ചാറ്റര്‍ജി ആണ് ലോക്സഭയില്‍ നന്ദി പ്രമേയം അവതരിപ്പിക്കുക.

ബജറ്റ് അവതരണത്തിന് തുടര്‍ച്ചയായി രാവിലെ ചേരുന്ന രാജ്യസഭയിലും ഉച്ചയ്ക്ക് ചേരുന്ന ലോക്‌സഭയിലും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന ആവശ്യം ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ തിരുമാനം.

സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സഭാ നടപടികള്‍ നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കാത്ത വിധം പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പര്‍ട്ടികള്‍ തിരുമാനിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News