6‌ വയസ്സുകാരന്‍ ആദി ദേവിന് ഇനി മുതൽ പരസഹായമില്ലാതെ നടക്കാം

ഇനി മുതൽ പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആറ്‌ വയസ്സുകാരന്‍ ആദി ദേവ്‌. ജന്മനാ കാലിന്‌ ശേഷിക്കുറവുള്ള ആദി ദേവിന്‌ നടക്കാനുള്ള ഉപകരണം നല്‍കാന്‍ കണ്ണൂർ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലാണ്‌ തീരുമാനമായത്. മുഖ്യമന്ത്രിക്കും അദാലത്തിന്‌ നേതൃത്വം നല്‍കിയ മന്ത്രിമാര്‍ക്കും മനസ്സറിഞ്ഞു നന്ദി പറയുകയാണ് ഈ കുരുന്നും കുടുംബവും.

പെരിങ്കരി സ്വദേശികളായ എന്‍ സുബിനയുടെയും അനീഷിന്റെയും മകനാണ് ആദിദേവിന് മറ്റുള്ളവരെ പോലെ നടക്കാനാകില്ല.സെറിബ്രല്‍ പാള്‍സി വിഭാഗത്തില്‍പ്പെട്ട രോഗത്തിന്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ചികിത്സയിലാണ്‌.

നിർധന കുടുംബത്തിന് തുടര്‍ ചികിത്സയ്‌ക്ക്‌ മറ്റ്‌ വഴികളില്ലാതെ നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു സഹായം തേടി അദാലത്തിലെത്തിയത്‌.ആദി ദേവിന്റെ അവസ്ഥ നേരിട്ട് കണ്ട മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടക്കാനുള്ള ഉപകരണം അനുവദിക്കാന്‍ ഉത്തരവ് നൽകുകയായിരുന്നു.

പരസഹായം കൂടാതെ നടക്കാന്‍ സഹായകരമാകുന്ന ആങ്ക്‌ള്‍ ഫൂട്ട്‌ ഓര്‍ത്തോസിസ്‌ എന്ന ഉപകരണമാണ്‌ ആദിദേവിന്‌ അനുവദിച്ചത്.നടക്കാനുള്ള ബുദ്ധിമുട്ട് കൂടാതെ കാഴ്‌ചാവൈകല്യവും സംസാരവൈകല്യവും ഈ കുഞ്ഞിനുണ്ട്‌. പല്ലുകള്‍ പൊടിഞ്ഞ്‌ കേടുവരുന്ന രോഗത്തിനും ചികിത്സ തുടരുകയാണ്.തുടർ ചികിത്സക്ക് ആവശ്യമായ സഹായവും സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകാൻ മന്ത്രി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News