വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് 2 പേര്‍ മരിച്ചു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

ലോറി ഡ്രൈവര്‍ തമിഴ്‌നാട് മധുക്കര സ്വദേശി ശബരി എന്ന മുത്തുകുമാര്‍, ക്ലീനര്‍ മലമ്പുഴ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്.

ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരെയും നാലുമണിയ്ക്കൂറോളം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. തിരൂരില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് പുലര്‍ച്ചെ മൂന്നുമണിയോടെ അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here