രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നു; പ്രവേശനം ശനി, ഞായർ ദിവസങ്ങളില്‍

11 മാസത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നു. ഫെബ്രുവരി 6 മുതലാണ് ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി രാഷ്ട്രപതി ഭവൻ തുറന്നുനൽകുക. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 13നാണ് രാഷ്ട്രപതി ഭവനിലേക്കുള്ള പ്രവേശനത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.

ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് പ്രവേശനം അനുവദിക്കുക. https://presidentofindia.nic.in or https://rashtrapatisachivalaya.gov.in/ എന്നീ സൈറ്റുകളിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കർശനമായി സാമൂഹിക അകലം പാലിച്ചായിരിക്കണം സന്ദർശനം. മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ഒരു സമയം 25 പേർക്കേ പ്രവേശനം അനുവദിക്കൂ.

11 മാസത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറക്കുന്നു. ഫെബ്രുവരി 6 മുതലാണ് രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്നുനൽകുക.

ശനി, ഞായർ ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് പ്രവേശനം അനുവദിക്കുക. https://presidentofindia.nic.in or https://rashtrapatisachivalaya.gov.in/ എന്നീ സൈറ്റുകളിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

കർശനമായി സാമൂഹിക അകലം പാലിച്ചായിരിക്കണം സന്ദർശനം. മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ഒരു സമയം 25 പേർക്കേ പ്രവേശനം അനുവദിക്കൂ.

2020 മാർച്ച് 13നാണ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News