സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ മുതൽ നിലവിൽ വരും. ഇന്നലെ മുതലാണ് സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത്.

എന്നാല്‍ ഇന്നലെ ഡ്രൈഡേ ആയതിനാല്‍ ഇന്ന് മുതലാകും പുതിയ വില പ്രാബല്യത്തില്‍ വരിക. 7 ശതമാനം വർദ്ധനയാണ് നിലവിൽ വരുന്നത്.

ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്. മദ്യക്കമ്പനികളുടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില കൂട്ടിയത്.

അതേസമയം ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News