ആലപ്പു‍ഴയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രാമക്ഷേത്ര നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

ആലപ്പു‍ഴയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രാമക്ഷേത്ര നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ്. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം.

ക്ഷേത്രം മേല്‍ശാന്തി അനന്ത പത്മനാഭന്‍ നമ്പൂതിരിയ്ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ ടി.ജി രഘുനാഥപിള്ള രാമക്ഷേത്ര നിര്‍മാണ ഫണ്ട് കെെമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് ഫണ്ട് കൈമാറുന്നതിന്റെ ഫോട്ടോ സഹിതം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. മഹാലക്ഷ്മി ക്ഷേത്ര ദേവസ്വം പ്രസിഡന്റും പട്ടാര്യ സമാജം പ്രസിഡന്റും കൂടിയാണ് രഘുനാഥപിള്ള.

സംഭവം വിവാദമായതോടെ ആര്‍എസ്എസ് പരിപാടിയില്‍ നേതാവ് പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News