കേരളം വലിയ പരിവർത്തനത്തിന്‍റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം വലിയ പരിവർത്തനത്തിന്‍റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ്‌ സംഘടിപ്പിച്ച ‘കേരള ലുക്ക്സ് എ ഹെഡ്’ ത്രിദിന അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതു സാങ്കേതിക വിദ്യകളുടെയും ആശയങ്ങളുടെയും അടിത്തറയിൽ കേരളത്തെ യഥാർഥ വിജ്ഞാന സമ്പദ്ഘടനയായി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്മേളനം നാളെ സമാപിക്കും.

മഹാമാരിയിൽ നിന്നുള്ള പാഠങ്ങളിൽനിന്ന് കൂട്ടായ ചിന്തകളിലൂടെ എങ്ങനെ മുന്നോട്ടു നീങ്ങാനാകുമെന്നാണ് സംസ്ഥാനം നോക്കുന്നത്. ഇതിനായി മികച്ച ആശയങ്ങളും രീതികളും രാജ്യത്തു നിന്നും രാജ്യാന്തരതലങ്ങളിൽനിന്നും ഉൾക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്ന ആധുനിക സമ്പദ്‌ വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ലോകരാജ്യങ്ങളുടെ മികച്ച ആശയങ്ങളും മാതൃകകളും ഉൾക്കൊള്ളേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനാലാം പഞ്ചവത്സര പദ്ധതിക്കും പുതിയ സർക്കാരിനും സംസ്ഥാനം തയ്യാറെടുക്കുമ്പോൾ പുതിയ ദൗത്യങ്ങൾക്കും പദ്ധതികൾക്കും അനുയോജ്യ സമയമാണിത്. സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിനും നിലവിലെ പദ്ധതികളുടെ അവലോകനത്തിലും സഹായിക്കും. കോവിഡ്‌ മഹാമാരിയുടെ സാഹചര്യം മറികടന്ന്‌ മുന്നോട്ടുപോകാൻ കൂട്ടായ ചിന്തയും പ്രവർത്തനവും ആവശ്യമാണ്‌.

പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പടെ കാരണം കഴിഞ്ഞ നാലരവര്‍ഷം കേരളത്തിന് ദുഷ്കരമായിരുന്നുവെങ്കിലും ഈ കാലയളവില്‍ നേട്ടങ്ങള്‍ കൈവരിക്കാനായതായി ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രനും കൂട്ടിചേർത്തു. സമ്മേളനം നാളെ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News