കര്‍ഷക സമരം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം; അനുമതിയില്ലെന്ന് ഉപരാഷ്ട്രപതി

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക വിരുദ്ധനിയമങ്ങള്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

ചട്ടം 267 അനുസരിച്ചാണ് എളമരം കരീം നോട്ടീസ് നല്‍കിയത് എന്നാല്‍ വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.

ശൂന്യവേളയില്‍ പ്രശ്നം ഉന്നയിക്കാമെന്നാണ് വെങ്കയ്യ നായിഡു എളമരം കരീമിനെ അറിയിച്ചത്. ഇതേതുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

ചർച്ച അനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി.സഭ പത്തര വരെ നിർത്തിവെച്ചു. . തുടർന്ന്‌ സഭ ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News