വാട്സ്ആപ്പിൽ ‘നാളെ’ മുതല്‍ ഒന്നും സംഭവിക്കില്ല; പ്രചരണം വ്യാജമെന്ന് പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ

വാട്സ്ആപ്പിൽ ‘നാളെ’ മുതൽ പലതും സംഭവിക്കും എന്ന മട്ടിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. വിവിധ ഭാഷകളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് നേരത്തേതന്നെ കേന്ദ്രസർക്കാരിന്റെ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും പ്രചരണം തുടരുകയാണ്‌.

എല്ലാ കോളുകളും റെക്കോർഡ് ചെയ്യും, എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.,വാട്സ്ആപ്പ്, ഫേസ്‌ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.,ഫോൺ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തിയാണ്‌ സന്ദേശം പ്രചരിക്കുന്നത്.

സന്ദേശം വ്യാജമാണെന്ന്‌ വ്യകതമാക്കി‌ പിഐബി ട്വിറ്ററിൽ നൽകിയ വിശദീകരണം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here