യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പികെ ഫിറോസിനെതിരെ സാമ്പത്തിക തിരിമറിയില്‍ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലം.
കത്വ-ഉന്നാവോ വിഷയങ്ങളില്‍ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കുന്നതിനായി യൂത്ത് ലീഗ് സമാഹരിച്ച നാല്‍പ്പത്തിയെട്ട് ലക്ഷം രൂപയിലാണ് തിരിമറിനടത്തിയതായി യൂസഫ് പടനിലം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങളെ പാർട്ടിക്കുള്ളിൽ അവഹേളിക്കുവാൻ ശ്രമിച്ചതായും യൂസഫ് പടനിലം വെളിപ്പെടുത്തി.
നിരവധി തവണ യൂത്ത് ലീഗിലും മുസ്ലീം ലീഗിന്‍റെ ദേശീയ നേതാക്കളെ ഉള്‍പ്പെടെ വിഷയം അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് യൂസഫ് പടനിലം വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ അഴിമതി ചോദ്യം ചെയ്താണ് യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് സാബിർ ഗഫാർ രാജിവെച്ചതെന്നും യൂസഫ് പടനിലം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.