ശ്രീജിത്ത് പണിക്കരുടെ കപട നിഷ്പക്ഷ വാദത്തെ പൊളിച്ച് ജോണ്‍ ബ്രിട്ടാസ്

ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന ശ്രീജിത്ത് പണിക്കരുടെ കപട നിഷ്പക്ഷ വാദത്തെ പൊളിച്ച് കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് സംഘടിപ്പിച്ച ന്യൂസ് വ്യൂസിനിടെയാണ് ശ്രീജിത്ത് പണിക്കരുടെ വാദത്തെ ജോണ്‍ ബ്രിട്ടാസ് പൊളിച്ചത്.

തന്നെ ബിജെപി സഹയാത്രികന്‍ എന്ന് തന്നെ ചര്‍ച്ചയില്‍ പരിചയപ്പെടുത്തിയതില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിക്കൊണ്ടാണ് ശ്രീജിത്ത് പണിക്കര്‍ സംവാദം ആരംഭിച്ചത്. നേരത്തെ നടത്തിയ ചര്‍ച്ചകളിലൊന്നും താങ്കള്‍ അങ്ങനെ അഭിസംബോധന ചെയ്തിട്ടില്ലെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു

അതേ രീതിയില്‍ ജോണ്‍ ബ്രിട്ടാസിനെ താന്‍ അഭിസംബോധന ചെയ്താല്‍ താങ്കളെ സിപിഐഎം അനുഭാവിയെന്ന് വിളിക്കേണ്ടിവരുമെന്നും താങ്കള്‍ സിപിഐഎം അനുഭാവിയാണെന്ന് തനിക്കറിയാമെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

താന്‍ നല്‍കിയ വിശേഷണം ശ്രീജിത്ത് പണിക്കര്‍ക്ക് അനുയോജ്യമല്ലെന്ന് തോന്നുന്നെങ്കില്‍ അത് മോശമാണെന്ന് തോന്നുന്നെങ്കില്‍ അതിനെ മാറ്റി നിര്‍ത്തണമെന്നും പിന്‍വലിക്കാമെന്നും അത് വിട്ട് ചര്‍ച്ചയുടെ വിഷയത്തിലേക്ക് വരണമെന്നും ജോണ്‍ ബ്രിട്ടാ സ് പ്രതികരിച്ചതോടെ ശ്രീജിത്ത് പണിക്കര്‍ പ്രതിസന്ധിയിലായി വിശേഷണം മോശമാണെന്ന് താന്‍ കരുതുന്നില്ലെന്നും താങ്കള്‍ ഉന്നയിച്ച ആരോപണത്തോട് അതേ ഭാഷയില്‍ പ്രതികരിച്ചതാണെന്നുംശ്രീജിത്ത് പണിക്കര്‍ നിലപാടെടുത്തു.

തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞത് ആരോപണമല്ലെന്നും ആ വസ്തുതയെ താന്‍ പരസ്യമായി തന്നെ അംഗീകരിക്കുന്നതാണെന്നും ലോകത്ത് എല്ലാ മനുഷ്യര്‍ക്കും രാഷ്ട്രീയമുണ്ടാവണമെന്ന് കരുതുന്നയാളാണ് താനെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

രാഷ്ട്രീയമുണ്ടായിട്ടും അത് മറച്ചുവച്ച് ചര്‍ച്ച നടത്തുന്ന അവതാരകരുടെ കൂട്ടത്തില്‍ തന്നെ പെടുത്തേണ്ടെന്നും തന്റെ ചര്‍ച്ചകളില്‍ തന്റെ രാഷ്ട്രീയമാത്രം ഉള്‍പ്പെടുത്തണോ എന്നത് മറ്റു വിഷയമാണെന്നും എല്ലാ രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും അവസരം നല്‍ക്കൊണ്ടാണ് തന്റെ ചര്‍ച്ചയെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചതോടെ ശ്രീജിത്ത് പണിക്കര്‍ക്ക് ഉത്തരം മുട്ടി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News