ഞാന്‍ ഇത്തരത്തില്‍ അഭിപ്രായം പറയരുത്; പക്ഷേ പറയാതിരിക്കാന്‍ പറ്റില്ല: കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍

കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. ” ഞാന്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഇതുപോലെ ഒരു അഭിപ്രായം പറയരുത്.

പക്ഷേ ഇത് കര്‍ഷകരുടെ പ്രശ്നമാണ്, എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല,” ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അധിക്ഷേപിക്കരുതെന്നും അപമാനിക്കരുതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.

കേന്ദ്രം ഇടപെട്ട് എത്രയും പെട്ടെന്ന് കര്‍ഷകരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും ഇക്കാര്യം താന്‍ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് ജാട്ട് സമുദായത്തില്‍ നിന്ന് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ സത്യപാല്‍ മാലിക് കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News